പൗരത്വ നിയമഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി കേരളം; സംയുക്ത സത്യഗ്രഹത്തിന് തുടക്കമായി

single-img
16 December 2019

തിരുവനന്തപുരം: പൗരത്വഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി അണിചേര്‍ന്ന് കേരളത്തിന്റെ പ്രതിഷേധം. ഭരണപ്രതിപക്ഷ കക്ഷിഭേദമില്ലാതെ എല്ലാ നേതാക്കളും പങ്കെടുത്ത സംയുക്ത സത്യഗ്രഹത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ധര്‍ണയില്‍ പങ്കെടുത്തു.

പാളയം രക്ത സാക്ഷി മണ്ഡപത്തില്‍ നടക്കുന്ന ധര്‍ണ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ വിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സത്യഗ്രഹം. രാജ്യമാകെ ഉയര്‍ന്നുവരുന്ന പ്രതിഷേധത്തില്‍ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം ലോകത്തിന് നല്‍കുന്നതാണ് ഈ കൂട്ടായ്മയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനാ വിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് …

Posted by Pinarayi Vijayan on Sunday, December 15, 2019