ആരുടെയും പൌരത്വം എടുത്തുകളയില്ല; പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: അമിത് ഷാ

single-img
16 December 2019

ആരുടെയും പൗരത്വം എടുത്തുകളയുന്ന വ്യവസ്ഥ പൗരത്വ ഭേദഗതി ബില്ലിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബില്‍ വിദ്യാര്‍ഥികള്‍ പഠിക്കുകയും ശരിയായ രീതിയില്‍ മനസിലാക്കുകയും ചെയ്യണമെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

അതേസമയം, പ്രക്ഷോഭങ്ങളില്‍ അക്രമമുണ്ടായാല്‍ അമര്‍ച്ച ചെയ്യണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നൽകിയിരിക്കുന്നത്. ക്രമസമാധാനം ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സര്‍ക്കാരുകള്‍ സ്വീകരിക്കണം. പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

അക്രമങ്ങള്‍ക്കിടയാക്കുന്ന വിധത്തില്‍ വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും കേന്ദ്രആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു.