പൗരത്വ നിയമ ഭേദഗതി; ഗവർണറുടെ നിലപാട് തള്ളി മന്ത്രി തോമസ് ഐസക്

single-img
15 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയിൽ നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍റെ നിലപാട് തള്ളി ധനമന്ത്രി തോമസ് ഐസക്. ഗവര്‍ണര്‍ സംസാരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നയങ്ങൾക്ക് അനുസരിച്ചാണ്. എന്നാൽ സംസ്ഥാനം ഭരിക്കുന്നവര്‍ക്ക് നിലപാട് വ്യത്യസ്ഥമാണെന്നും തോമസ് ഐസക് കൊച്ചിയിൽ പറഞ്ഞു.

ദേശീയപൗരത്വ നിയമ ഭേദഗതി എന്നത് ഏതെങ്കിലും ഒരു സമുദായത്തെ ലക്ഷ്യം വച്ചിട്ടുള്ളതല്ലെന്നും ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നുമാണ് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്. ജനങ്ങൾക്കിടയിൽ രാഷ്ട്രീയ തിരുമാനങ്ങളിലൂടെ എന്ത് പ്രശ്നമുണ്ടായാലും സംരക്ഷകരായി കോടതി ഉണ്ട്.

ഈ നിയമത്തെ സംബന്ധിച്ച് ആശങ്ക വേണ്ട. കേരളത്തിൽ അത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരാണ് എന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു.