ഈ രാജ്യത്തെ വികസിപ്പിച്ചെടുത്തതില്‍ മലയാളികളുടെ പങ്ക് വിലപ്പെട്ടത്: യുഎഇ മന്ത്രി

single-img
15 December 2019

യുഎഇ എന്ന രാജ്യം അതിന്റെ മഹത്തരമായ ബഹുസ്വരത സ്വന്തമാക്കിയത് സഹിഷ്ണുതയിലൂടെ ആണെന്ന് സ​ഹി​ഷ്ണു​താ മ​ന്ത്രി ശൈ​ഖ് ന​ഹ്‌​യാ​ന്‍ ബി​ന്‍ മു​ബാ​റ​ക് ആ​ല്‍ന​ഹ്‌​യാ​ന്‍. ഈ ​സ​ഹി​ഷ്ണു​ത ഇ​സ്‌​ലാ​മി​​ന്റെ അ​ടി​സ്ഥാ​ന വി​കാ​ര​വും ഭാ​വ​വു​മാ​ണെ​ന്നും മന്ത്രി പറഞ്ഞു.

ദു​ബായ് കെഎംസിസിയുടെ ദേ​ശീ​യ ദി​നാ​ഘോ​ഷ​​ത്തി​​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ​ഹി​ഷ്ണു​താ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം. നാ​മെല്ലാം ചേ​ര്‍ന്നാ​ണ്​ ഈ ​രാ​ജ്യ​ത്തെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. അക്കൂട്ടത്തിൽ ഇ​ന്ത്യ​ക്കാ​ര്‍, പ്രത്യേകിച്ചും മ​ല​യാ​ളി​ക​ളു​ടെ പ​ങ്ക്​ വിലപ്പെ​ട്ട​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മു​സ്‌​ലിം ലീ​ഗ് കേരളാ അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ലു​ലു ഗ്രൂ​പ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ചെ​യ​ര്‍മാ​ന്‍ എം.​എ യൂ​സു​ഫ​ലി എ​ന്നി​വ​ര്‍ ചടങ്ങിൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പങ്കെടുത്തിരുന്നു. ചടങ്ങിൽ ക​ണ്ണൂ​ര്‍ ഷ​രീ​ഫി​​ന്റെ നേതൃ​ത്വ​ത്തി​ല്‍ ‘ഇ​ശ​ല്‍ രാ​വും’ നടക്കുകയുണ്ടായി.