സംഘര്‍ഷം, പോലീസ് വെടിവെയ്പ്പ്; ജാമിയ മിലിയ സര്‍വകലാശാലയില്‍ മൂന്ന് ബസുകള്‍ കത്തിച്ചു

single-img
15 December 2019

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ ജാമിയ മിലിയ സര്‍വകലാശാലയിൽ പോലീസ് വെടിവയ്പ്. സംഘര്‍ഷത്തെ തുടര്‍ന്ന് ജാമിയ നഗറില്‍ പ്രക്ഷോഭകര്‍ മൂന്ന് ബസുകള്‍ കത്തിക്കുകയും ചെയ്തു. ഇവിടെ വിദ്യാര്‍ഥികളല്ല അക്രമം കാട്ടിയതെന്ന് സര്‍വകലാശാല യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്.

ഇന്ന് വൈകിട്ട് വൈകിട്ട് നാലുമണിയോടെ സര്‍വകലാശാല വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ഗാന്ധി പീസ് മാര്‍ച്ച് എന്ന പേരില്‍ ഡല്‍ഹിയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് സര്‍വകലാശാല കാമ്പസില്‍ പോലീസ് പ്രവേശിച്ച് സര്‍വകലാശാലയുടെ കവാടം അടച്ചിരുന്നു.
സംഘര്‍ഷത്തില്‍രണ്ട് വിദ്യാർത്ഥികൾക്ക് പോലീസിന്റെ വെടിയേറ്റതായി അഭ്യൂഹങ്ങൾ ഉയര്‍ന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പുറമേ നിന്നുള്ള ചിലര്‍ സര്‍വകലാശാലയ്ക്കുള്ളില്‍ അഭയംതേടുന്നത് തടയുന്നതിനാണ്ഇതെന്നായിരുന്നു പോലീസ് പറഞ്ഞത്.

അനുമതി ഇല്ലാതെ ബലപ്രയോഗത്തിലൂടെയാണ് നൂറുകണക്കിന് വരുന്ന പോലീസ് കാമ്പസില്‍ പ്രവേശിച്ചതെന്നും വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും മര്‍ദ്ദിച്ചതെന്നും ജാമിയ മിലിയ സര്‍വകലാശാല പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.