സാമ്പത്തിക മാന്ദ്യം; ചര്‍ച്ചയ്ക്കായി ഉന്നത തല യോഗം വിളിച്ച് പ്രധാനമന്ത്രി

single-img
15 December 2019

കേന്ദ്ര സർക്കാർ രാജ്യമാകെ ജിഎസ്ടി നിരക്കുകള്‍ കൂടിയേക്കുമെന്ന സൂചനകള്‍ക്കിടെ ഇന്ത്യ കടന്നുപോകുന്ന സാമ്പത്തിക മാന്ദ്യം ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി.ഈ മാസം 21ന് ചേരുന്ന ഉന്നതതല യോഗത്തില്‍ ധനമന്ത്രിയെ കൂടാതെ മറ്റ് വകുപ്പ് മന്ത്രിമാരും പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മന്ത്രിമാർ തന്നെ രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് മാന്ദ്യത്തിന്റെ കാരണങ്ങള്‍ തേടി പ്രധാനമന്ത്രി രംഗത്തെത്തുന്നത്.

ഇത് ആദ്യമായാണ് രാജ്യത്തെ സാമ്പത്തിക മേഖലയിലെ പ്രധാനമന്ത്രിയുടെ ഇടപെടല്‍. സാധാരണ രീതിയിൽ ഇതുവരെ ധനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്നാണ് സ്ഥിതിഗതികള്‍ വിലിയിരുത്താറുള്ളത്. എന്നാൽ നിലവിലെ മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പല ഘട്ടങ്ങളായി ധനമന്ത്രാലയം പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകള്‍ പ്രധാനമന്ത്രി വിലയിരുത്തും.

രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ഉയരുന്ന നാണയ പെരുപ്പം, വിലക്കയറ്റം തുടങ്ങിയ കാര്യങ്ങളും യോഗത്തിന്റെ പരിഗണനയ്ക്ക് വരും എന്നാണ് വിവരം.