കെഎസ്ആര്‍ടിസിയെ തകര്‍ത്തത് ടോമിന്‍ ജെ തച്ചങ്കരിയെപോലുള്ള ഭ്രാന്തന്മാര്‍: എളമരം കരീം

single-img
15 December 2019

കെഎസ്ആര്‍ടിസിയെ തകര്‍ത്തത് ടോമിന്‍ ജെ തച്ചങ്കരിയെപോലുള്ള ഭ്രാന്തന്മാരാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം.സംസ്ഥാന മുഖ്യമന്ത്രിയെ പോലും കോര്‍പറേഷന്‍ ലാഭത്തിലാണെന്ന് പറഞ്ഞു പറ്റിച്ചു, ജീവനക്കാർക്ക് വരുമാനത്തില്‍ നിന്ന് ശമ്പളം കൊടുത്തപ്പോഴും ബാക്കിയെല്ലാം കടത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇപ്പോഴുള്ള സര്‍ക്കാര്‍ വന്ന ശേഷം 2000 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്. എന്നിട്ടുപോലും രക്ഷപ്പെട്ടില്ല. ഈ സ്ഥാപനത്തെ ഇനി രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും എളമരം കരീം വ്യക്തമാക്കി.കെഎസ്ആര്‍ടിസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം തച്ചങ്കരിയുടെ പരിഷ്‌ക്കാരങ്ങളാണ്. സ്ഥാപനത്തിലെ യൂണിയനുകള്‍ ഇടപെട്ടിട്ടല്ല തച്ചങ്കരിയെ മാറ്റിയതെന്നും അദ്ദേഹം അറിയിച്ചു.