പൗരത്വ നിയമ ഭേദഗതി; പ്രതിഷേധിക്കുന്ന ‘സുഡാനി ഫ്രം നൈജീരിയ’ അണിയറപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

single-img
15 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയിൽ പ്രതിഷേധിച്ച്, ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച ‘സുഡാനി ഫ്രം നൈജീരിയ’യുടെ അണിയറപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കല്‍.

വളരെ സമാധാനം പുലരുന്ന ഒരു രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കരുതെന്നും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും റിമ തന്റെ ഫേസ്ബുക്കില്‍ എഴുതി. തങ്ങൾ ദേശീയ പുരസ്‌ക്കാര വിതരണ ചടങ്ങ് ബഹിഷ്‌കരിക്കുന്നതായ സക്കറിയയുടെ സോഷ്യല്‍ മീഡിയ സന്ദേശം പങ്കുവച്ചുകൊണ്ടാണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിയിലും പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് തങ്ങൾ പുരസ്‌ക്കാര വിതരണ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് ‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ് സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്. തനിക്കൊപ്പം തന്നെ ചിത്രത്തിന്റെ സഹ രചയിതാവായിരുന്ന മുഹ്‌സിന്‍ പരാരിയും ചിത്രം നിര്‍മ്മിച്ച സമീര്‍ താഹിറും ഷൈജു ഖാലിദും ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും സക്കറിയ അറിയിക്കുകയുണ്ടായി.

Do not divide a peaceful nation on the grounds of religion. Lets stand together❤️ Love and peace always. #donot

Posted by Rima Kallingal on Saturday, December 14, 2019

ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരമാണ് ‘സുഡാനി’ക്ക് ലഭിച്ചത്. ഇതോടൊപ്പം സിനിമയിലെ മികച്ച പ്രകടനത്തിന് സാവിത്രി ശ്രീധരന് പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ദേശീയ ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം.