ജനുവരി 8 ന് രാജ്യവ്യാപകമായി പണിമുടക്കുമായി തൊഴിലാളി സംഘടനകള്‍; ഒഴിഞ്ഞ് നില്‍ക്കുന്നത് ബിഎംഎസ് മാത്രം

single-img
14 December 2019

ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും 2020 ജനുവരി 8 ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ .

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര സർക്കാർ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയും തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 18000 രൂപയാക്കണമെന്ന ആവശ്യവും ഉയര്‍ത്തിയാണ് സംഘടനകള്‍ പണിമുടക്ക് നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.