കോടതിക്കെതിരെ പരാമർശം നടത്തിയിട്ടില്ല; ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു: മന്ത്രി ജി സുധാകരൻ

single-img
14 December 2019

താൻ കോടതിക്ക് എതിരെ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. തന്റെ പ്രസംഗം ചില മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും ചില മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ വാർത്തകൾ നൽകുന്നത് കുറച്ച് കാലമായി വർദ്ധിച്ച് വരികയാണ് എന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലെ വീഡിയോയിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

“ഇന്ന് ചില മാധ്യമങ്ങളിൽ ഞാൻ കോടതിക്കെതിരെ പറഞ്ഞുയെന്ന തരത്തിൽ എന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണ്. കോടതി പറയുന്നത് അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് ഞങ്ങൾ. ഞാൻ കോടതിക്കെതിരെ തെറ്റായി ഒരു പരാമർശവും നടത്തിയിട്ടില്ല. പ്രസംഗം ഇതോടൊപ്പം ചേർക്കുന്നു”. – എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ.

ചില മാധ്യമങ്ങൾ എനിക്കെതിരെ തെറ്റായ വാർത്തകൾ നൽകുന്നത് കുറച്ച് കാലമായി വർദ്ധിച്ച് വരികയാണ്. ഇന്ന് ചില മാധ്യമങ്ങളിൽ ഞാൻ കോടതിക്കെതിരെ പറഞ്ഞുയെന്ന തരത്തിൽ എന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണ്. കോടതി പറയുന്നത് അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് ഞങ്ങൾ. ഞാൻ കോടതിക്കെതിരെ തെറ്റായി ഒരു പരാമർശവും നടത്തിയിട്ടില്ല. പ്രസംഗം ഇതോടൊപ്പം ചേർക്കുന്നു..

Posted by G Sudhakaran on Saturday, December 14, 2019

കഴിഞ്ഞ ദിവസം പാലാരിവട്ടം മെട്രോ സ്റ്റേഷന്റെ സമീപം യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ഇതിന് മറുപടിയായിരുന്നു മന്ത്രി കോടതിക്കെതിരെ എന്ന രീതിയിൽ വാർത്തകൾ വന്നത്.