ടോള്‍പ്ലാസകളില്‍ ഫാസ് ടാഗ്; കാലാവധി 30 ദിവസത്തേക്ക് കൂടി നീട്ടി

single-img
14 December 2019

ഡിജിറ്റല്‍ ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമായ ഫാസ്‍ടാഗ് രാജ്യത്തെ ടോള്‍പ്ലാസകളില്‍ ഏര്‍പ്പെടുത്താനുള്ള കാലാവധി 30 ദിവസത്തേക്ക് കൂടി നീട്ടിയതായി ദേശീയപാത അതോറിറ്റി. പുതുക്കിയ കാലാവധി പ്രകാരം ജനുവരി 15നായിരിക്കും ഫാസ് ടാഗ് ട്രാക്കുകള്‍ നിലവില്‍ വരിക.

ഇപ്പോൾ ഉള്ളതിൽ 75 ശതമാനം വാഹനങ്ങളും ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറാത്ത പശ്ചാത്തലത്തിലാണ് തീരുമാനം.ഈ മാസം ഒന്ന് മുതല്‍ ടോള്‍ പ്ലാസകളെല്ലാം ഫാസ് ടാഗ് ട്രാക്കുകളാകുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇത് പിന്നീട് ഡിസംബര്‍ 15ലേക്ക് നീട്ടി.

ഈ കാലാവധിയാണ് ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുന്നത്. ജനങ്ങളുടെ അസൗകര്യം കണക്കിലെടുത്താണ് തീയതി നീട്ടിയതെന്നും അറിയിപ്പില്‍ പറയുന്നു. പ്രത്യേകമായ വ്യവസ്ഥകളോടെയാണ് ഫാസ് ടാഗ് ഏര്‍പ്പെടുത്തുന്നതിനുള്ള കാലാവധി നീട്ടിയിരിക്കുന്നത്. വാഹനങ്ങൾക്ക് 25 ശതമാനത്തിന് പണം കൊടുത്തും 75 ശതമാനത്തിന് ഫാസ് ടാഗ് കൊടുത്തുമായിരിക്കും ട്രാക്കുകളിലൂടെ കടത്തിവിടുക.