എട്ട് വയസുള്ള മകളെ മദ്യലഹരിയില്‍ ബലാത്സംഗം ചെയ്തു; പിതാവിനെതിരെ പോക്സോ പ്രകാരം കേസെടുത്തു

single-img
14 December 2019

മധ്യപ്രദേശിലെ നീമുചിൽ മദ്യ ലഹരിയില്‍ പിതാവ് എട്ട് വയസ്സ് പ്രായമുള്ള മകളെ ബലാത്സംഗം ചെയ്തു. ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പരിലേക്ക് ലഭിച്ച ലഭിച്ച അജ്ഞാതന്‍റെ ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. പതിവായി രാത്രിയില്‍ മദ്യപിച്ചെത്തുന്ന ഇയാള്‍ മകളെ മര്‍ദ്ദിക്കുമായിരുന്നുവെന്നാണ് ലഭിച്ച കോളില്‍ അ‍ജ്ഞാതന്‍ വ്യക്തമാക്കിയത്.

വിവരത്തെ തുടർന്ന് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷമാണ് അവരുടെ വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്താനായത്.അതേസമയം തനിക്ക് നേരിടേണ്ടിവന്ന ആക്രമണം പെണ്‍കുട്ടി കൗണ്‍സിലറോട് വ്യക്തമാക്കുകയും ഇവര്‍ പോലീസിനെ അറിയിക്കുകയും ചെയ്തു.

തുടർന്ന് കുട്ടിയെ വൈദ്യപരിശോധന നടത്തിയപ്പോൾ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചു. നിലവിൽ പോലീസ് കുട്ടിയുടെ പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.