‘ഷീപ്പ് വിത്തൗട്ട് ഷെപ്പേര്‍ഡ്’; ‘ദൃശ്യം’ സിനിമയുടെ ചൈനീസ് റീമേക്ക് ഡിസംബര്‍ 20ന് റിലീസ് ചെയ്യുന്നു

single-img
14 December 2019

മലയാളത്തിൽ മോഹന്‍ലാലും മീനയും പ്രധാന വേഷങ്ങളിലെത്തിയ ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു ദൃശ്യം. മികച്ച വിജയം കൈവരിച്ച ഈ സിനിമ ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് വൈകാതെ തന്നെ റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.

ദൃശ്യം ചൈനീസ് പതിപ്പ് പുറത്തിറങ്ങാന്‍ പോകുന്നു എന്നതാണ് ഇപ്പോഴുള്ള വിശേഷം. ‘ഷീപ്പ് വിത്തൗട്ട് ഷെപ്പേര്‍ഡ്’എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

ഡിസംബര്‍ 20ന് സിനിമ റിലീസിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്ന വിവരം. ഇതോടെ മലയാളത്തില്‍ നിന്ന് ആദ്യമായി രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക്ചെയ്യപ്പെടുന്ന ചിത്രം എന്ന ഖ്യാതിയും ദൃശ്യത്തിന് സ്വന്തമാകും.