‘ഭാരത് ബചാവോ’: പൌരത്വ ഭേദഗതി ബില്ലിനെതിരെ ഡൽഹിയിൽ കോൺഗ്രസിന്റെ മെഗാറാലി

single-img
14 December 2019

ദേശീയ പൌരത്വ ഭേദഗതി ബിൽ അടക്കമുള്ള കേന്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മെഗാ റാലി. “ഭാരത് ബചാവോ” എന്ന പേരിൽ രാം ലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി, മന്മോഹൻ സിംഗ്, സോണിയാ ഗാന്ധി, പി ചിദംബരം എന്നിങ്ങനെ പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നുണ്ട്.

രാജ്യത്തോട് സ്നേഹമുള്ളവരെല്ലാം ബിജെപി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ ശബ്ദമുയർത്തണമെന്ന് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രിയങ്കാ ഗാന്ധി പറഞ്ഞു.

“ഇനിയും ശബ്ദമുയർത്തിയില്ലെങ്കിൽ ഈ സാഹചര്യത്തിൽപ്പോലും ഭയത്തിന്റെയും നുണകളുടെയും ഇരുട്ടിൽ നാം കഴിയേണ്ടിവരും. നമ്മുടെ ഭരണഘടന നാശമാകും. ഇതിനെല്ലാം ബിജെപി-ആർഎസ്എസ് നേതാക്കൾ അത്ര തന്നെ ഉത്തരവാദികളാണോ അത്രതന്നെ നാമെല്ലാം ഉത്തരവാദികളാകും.”

പ്രിയങ്ക പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ഐസിയുവിലാക്കുകയും ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയും ചെയ്യുന്ന ബിജെപിഉ സർക്കാരിന്റെ നയങ്ങൾക്കെതിരായാണ് കോൺഗ്രസിന്റെ റാലിയെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.