രാജ്യത്തെ നടുക്കി വീണ്ടും ക്രൂരത; യുപിയിൽ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

single-img
14 December 2019

ഉന്നാവ് ന് ശേഷം വീണ്ടും യുപിയിൽ നിന്നും രാജ്യത്തെ നടുക്കുന്ന ക്രൂരത. യുപിയിലെ ഫത്തേപുര്‍ ജില്ലയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തിയതിനെ തുടർന്ന് പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണു റിപ്പോർട്ടുകൾ.18 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ തീക്കൊളുത്തിയത് ബന്ധുവാണെന്നാണ് റിപ്പോര്‍ട്ട്.

തന്നെ പ്രതിയായ വ്യക്തി ലൈംഗികമായി അക്രമിച്ച വിവരം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് തീക്കൊളുത്തിയതെന്ന് പിതാവ് പറയുന്നു. നിലവിൽ പെണ്‍കുട്ടിയെ കാണ്‍പുരിലെ ലാലാ ലജ്പത് റായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയം പെണ്‍കുട്ടിയെ ബന്ധു ലൈംഗികമായി ആക്രമിച്ചശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍കേസെടുത്ത പോലീസ് അഞ്ചു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു.