രാജ്യത്തെ ടെലകോം മേഖല പ്രതിസന്ധിയിൽ; ഒരു എതിരാളിക്ക് മാത്രം അളവില്ലാത്ത ലാഭം ലഭിക്കുന്നു; എയര്‍ടെല്‍ മേധാവി പറയുന്നു

single-img
13 December 2019

ഇന്ത്യയിലെ ടെലികോം മേഖല കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ് എന്ന് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ എയര്‍ടെല്‍ ഉടമകളായ ഭാരതി എയര്‍ടെല്‍ സിഇഒ സുനില്‍ മിത്തല്‍. അടിയന്തിരമായി കേന്ദ്ര സർക്കാർ ഇടപെട്ടില്ലെങ്കില്‍ ഇന്ത്യയിലെ ടെലികോം വ്യവസായം തകരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോഴുള്ള അവസ്ഥ ദുഷ്കരമാണ്, താൻ പറയുന്നത് എല്ലാവരുടെയും അതിജീവനമാണ്.

പ്രമുഖ കമ്പനികളായ വോഡഫോണ്‍ ഐഡിയ നഷ്ടത്തിലാണ്, എയര്‍ടെല്‍ നഷ്ടത്തിലാണ്, ബിഎസ്എന്‍എല്‍ നഷ്ടത്തിലാണ് മിത്തല്‍ സൂചിപ്പിച്ചു. പക്ഷെ ഞങ്ങളുടെ ഒരു എതിരാളിക്ക് മാത്രം അളവില്ലാത്ത ലാഭം ലഭിക്കുന്നുണ്ട് -അതിനെ സംബന്ധിച്ച് കൂടുതല്‍ പറയാനില്ലെങ്കിലും സ്ഥിതിഗതികള്‍ ഗുരുതരമാണ് റിലയൻസ് ജിയോയെ പരോക്ഷമായി പരാമര്‍ശിച്ച്അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ടെലികോം മേഖലയില്‍ ഏറ്റവും കുറഞ്ഞത് മൂന്ന് സ്വകാര്യ കമ്പനികള്‍ വേണമെന്നും സുനില്‍ മിത്തല്‍ പറഞ്ഞു. അടുത്തിടെ സുപ്രീംകോടതി എജിആര്‍ അടവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവില്‍ കേന്ദ്രം അനുഭാവ പൂര്‍വ്വമായ ആശ്വസ നടപടികള്‍ നല്‍കണം.

അങ്ങിനെയുണ്ടെങ്കിൽ മാത്രമേ ഈ രംഗത്ത് പിടിച്ച് നില്‍ക്കാന്‍ സാധിക്കൂ. കമ്പനികളുടെ നികുതികള്‍ കുറച്ചും മറ്റും ഈ മേഖലയെ ഈ രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നിലനിര്‍ത്തണം. എജിആര്‍ ഉടന്‍ അടക്കണം എന്ന സുപ്രീംകോടതി വിധി മാത്രമല്ല ടെലികോം മേഖലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം. ഇപ്പോഴുള്ള
ടെലികോം മേഖലയിലെ പ്രതിസന്ധി മറ്റു മേഖലകളെയും പ്രതിസന്ധിയിലാക്കും എന്നതിനാല്‍ അതിനെ ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും നിലനിര്‍ത്തേണ്ടത് അത്യവശ്യമാണ്. – സുനില്‍ മിത്തല്‍ പറഞ്ഞു.