ഷെയ്ൻ നിഗം സിനിമാ നിർമ്മാണ രംഗത്തേക്ക്; ഒരുങ്ങുന്നത് രണ്ട് സിനിമകള്‍

single-img
13 December 2019

ചുറ്റും വിവാദങ്ങളാൽ നിറഞ്ഞുനിൽക്കുമ്പോഴും മലയാള സിനിമയില്‍ പുതിയ തുടക്കം കുറിക്കാനൊരുങ്ങുകയാണ് നടന്‍ ഷെയിന്‍ നിഗം. ഇതുവരെ ഉണ്ടായിരുന്ന അഭിനയത്തിന് പുറമെ സിനിമ നിര്‍മ്മാണ രംഗത്തേക്കും ഷെയ്ന്‍ നിഗം എത്തുകയാണ്.

കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രണ്ട് സിനിമകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്ന് ഷെയിന്‍ നിഗം വെളിപ്പെടുത്തിയത്. സിനിമാ മേഖലയിൽ വളരെയധികം അനുഭവ പരിചയമുളള രണ്ട് നവാഗത സംവിധായകര്‍ ആണ് തന്റെ ചിത്രം ഒരുക്കുന്നതെന്നും ഷെയ്ന്‍ പറഞ്ഞു.

മാത്രമല്ല, തന്റെ നിർമ്മാണത്തിൽ അണിയറയില്‍ ഒരുങ്ങാന്‍ പോവുന്ന രണ്ട് സിനിമകളില്‍ ഒന്നിന്റെ പേര് സിംഗിള്‍ എന്നും രണ്ടാമത്തേതിന്റെ പേര് സാരമണി കോട്ട എന്നുമാണെന്ന് ഷെയ്ന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഈ സിനിമകളെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന.