പൗരത്വബില്‍; മുസ്ലിംവിദ്യാര്‍ത്ഥി സംഘടനകളുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്

single-img
13 December 2019

പൗരത്വഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന് നടക്കും.പാര്‍ലമെന്റ് സമ്മേളനം അവസാനിക്കാനിരിക്കെ പ്രതിഷേധം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.പൗരത്വ നിയമഭേദഗതികള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുകയാണ്.മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകളായ എംഎസ്എഫ്,എസ്‌ഐഓ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് ഇന്നാണ് നടക്കുക.

കഴിഞ്ഞ കേന്ദ്ര സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധവും നടന്നിരുന്നു. ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ ഫ്‌ളാഷ് ലൈറ്റ് മാര്‍ച്ചും നടത്തുകയും സര്‍വകലാശാല റോഡ് ഉപരോധിക്കുകയും ചെയ്തു. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കാമ്പസിനകത്ത് പ്രതിഷേധ പ്രകടനം നടത്തി. അലിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം രണ്ട് ദിവസമായി നടക്കുകയാണ്. നിരാഹാര സമരത്തില്‍ കാല്‍ലക്ഷം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.