തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും

single-img
13 December 2019

തിരുവനന്തപുരം : ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങും.അരുവിക്കര ജലവിതരണ ശുദ്ധീകരണ ശാലയിലെ, പമ്പിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കുടിവെള്ളവിതരണം തടസപ്പെടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ഈ സാഹചര്യം നേരിടാന്‍ വാട്ടര്‍ അതോറിറ്റി, കോര്‍പ്പറേഷന്‍, പോലീസ്, സേനാവിഭാഗങ്ങള്‍, സിആര്‍പിഎഫ്, ഫയര്‍ ഫോഴ്സ് എന്നിവരുടേത് ഉള്‍പ്പടെയുള്ള ടാങ്കറുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ഒരു വാര്‍ഡിന് ഒരു ടാങ്കര്‍ എന്ന നിലയില്‍ അറുപതോളം ടാങ്കറുകള്‍ കുടിവെള്ള വിതരണത്തിനായി ലഭ്യമാക്കും.