പൗരത്വ ഭേദഗതി ബില്‍; മുഖ്യമന്ത്രിയുടെ നിലപാടിനെ അഭിന്ദിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

single-img
13 December 2019

പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ അഭിന്ദിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ബില്‍ കേരളത്തില്‍ നടക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പിന്തുണച്ചാണ് ലിജോ രംഗത്തെത്തിയിത്. ‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള് ‘ എന്ന കുറിപ്പോടുകൂടി മുഖ്യമന്ത്രിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയായിരുന്നു.

നിരവധിപ്പേരാണ് പോസ്റ്റിനോട് പ്രതികരിച്ചത്.
പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാരിന്റെ കരിനിയമമാണെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും, കേരളം ഇത് നടപ്പാക്കില്ലെന്നും, സാധ്യമായ വേദികളിലെല്ലാം ഇതിനെ സര്‍ക്കാര്‍ ചോദ്യം ചെയ്യുമെന്നും
മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

ലത് ദിവടെ നടക്കൂലഎന്ന് ദേ ഇയ്യാള്

Posted by Lijo Jose Pellissery on Thursday, December 12, 2019