പൗരത്വ നിയമ ഭേദഗതി; തിങ്കളാഴ്ച കേരളത്തിൽ ഭരണ- പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രതിഷേധം

single-img
13 December 2019

കേന്ദ്ര സർക്കാർ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കി, രാഷ്ട്രപതി ഒപ്പുവെച്ച പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിൽ സംയുക്ത പ്രതിഷേധം. ഭരണ- പ്രതിപക്ഷ പാര്‍ട്ടികൾ സംയുക്തമായാണ് തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കുന്നത്.

പ്രതിഷേധ ഭാഗമായി തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഭരണ പ്രതിപക്ഷ കക്ഷികളുടെ മന്ത്രിമാരും യുഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായി ടെലിഫോണിൽ നടത്തിയ ചർച്ചയിലാണ് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനം കൈക്കൊണ്ടത്.