വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

single-img
12 December 2019

വയനാട് സ്‌കൂളില്‍ വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ കേരള സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചു. ചീഫ് സെക്രട്ടറി,ആരോഗ്യവകുപ്പ് സെക്രട്ടറി,ഡിജിപി എന്നിവര്‍ക്കാണ് കോടതി നോട്ടീസ് നല്‍കിയത്.

കെല്‍സ ചെയര്‍മാന്‍ സി.കെ അബ്ദുല്‍ റഹിമിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. ഈ വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. എയ്ഡഡ് സര്‍ക്കാര്‍ സ്‌കൂളുകളുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന് കെല്‍സ ചെയര്‍മാന്റെ കത്ത് ആവശ്യപ്പെടുന്നു. ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥിനിക്ക് യഥാവിധം ചികിത്സ നല്‍കിയതില്‍ വീഴ്ച സംഭവിച്ചുവെന്ന് ജില്ലാ ജഡ്ജി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.