മുതിര്‍ന്ന പൗരന്മാരായ മാതാപിതാക്കളുടെയും ചുമതല ഇനി മക്കള്‍ക്ക് മാത്രമല്ല മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കും; ശിക്ഷ ഉയര്‍ത്തി പുതിയ ബില്‍

single-img
12 December 2019

മാതാപിതാക്കളെയോ മുതിര്‍ന്ന പൗരന്മാരെയോ ഉപേക്ഷിക്കുന്ന മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും മരുമക്കള്‍ക്കും ആറുമാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും ഉറപ്പുവരുത്താന്‍ നിലവിലെ നിയമം ഭേദഗതി ചെയ്തു. ഇത്തരം പൗരന്മാര്‍ക്ക് നേരെ ശാരീരിക ഉപദ്രവം,മാനസിക പീഡനം,മോശം വാക്ക് ഉപയോഗിക്കല്‍ എന്നിവ ശിക്ഷാര്‍ഹമാക്കി. നിലവില്‍ മൂന്ന് മാസം തടവും അയ്യായിരം രൂപ പിഴയുമായിരുന്നു ആദ്യബില്ലിലെ വ്യവസ്ഥ. മാതാപിതാക്കളെയും മുതിര്‍ന്ന പൗരന്മാരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നിലവില്‍ മക്കള്‍ക്ക് മാത്രമായിരുന്നത് മരുമക്കള്‍,കൊച്ചുമക്കള്‍ക്കും ഉത്തരവാദിത്തം നല്‍കുകയാണ് പുതിയ ഭേദഗതി. വളര്‍ത്തച്ഛന്‍,വളര്‍ത്തമ്മ എന്നിവരും ഈ സുരക്ഷാ പരിധിയില്‍ വരും. കൂടാതെ മക്കളില്ലാത്തവരാണെങ്കില്‍ അവരുടെ സ്വത്തുക്കളുടെ അവകാശികള്‍ക്കാണ് ഈ ഉത്തരവാദിത്തമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ സംസ്ഥാന ട്രിബ്യൂണലില്‍ പരാതി നല്‍കാം. 90 ദിവസത്തിനകം പരാതി തീര്‍പ്പാക്കാനാണ് ഉത്തരവുള്ളത്.