ഇന്ത്യൻ സിനിമയുടെ സൗന്ദര്യം സംഗീതത്തിലാണെന്ന് രാജീവ് മേനോൻ

single-img
12 December 2019

സംഗീതം ഇന്ത്യൻ സിനിമകളുടെ അവിഭാജ്യഘടകമാണെന്ന് സംവിധായകൻ രാജീവ് മേനോൻ. സംഗീതവും പശ്ചാത്തല സംഗീതവും ഇന്ത്യൻ സിനിമയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ‘ഇൻ കോൺവെർസേഷൻ വിത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരവൽക്കരണം വർദ്ധിക്കുമ്പോൾ ഗ്രാമീണ കേരളത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന മലയാള ചിത്രങ്ങളുടെ വിജയം പ്രതീക്ഷ നൽകുന്നതായും അദ്ദേഹം പറഞ്ഞു.സരസ്വതി നാഗരാജനും പരിപാടിയിൽ പങ്കെടുത്തു.