പോൺ സൈറ്റ് നിരോധനത്തെ മറികടക്കാൻ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്കുകള്‍; ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതായി പഠന റിപ്പോർട്ട്

single-img
12 December 2019

ലൈംഗികതയുടെ അതിപ്രസരമുള്ള പോണ്‍ സൈറ്റുകള്‍ ഇന്ത്യയിൽ നിരോധിക്കപ്പെട്ട ശേഷം ഇതിനായി വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്കുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതായി കണക്കുകള്‍. കുറച്ചു നാളുകൾക്കുള്ളിൽ മാത്രം കേവലം 405 ശതമാനത്തില്‍ നിന്ന് 57 മില്യണിലേക്കാണ് ഈ വളര്‍ച്ച.

2018 ഒക്ടോബറിലാണ് നൂറുകണക്കിന് പോണ്‍ സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടത്. പോൺ വീഡിയോ കാണുന്നവരുടെ വിവരം സംബന്ധിച്ച് വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്കുകളെക്കുറിച്ച് പരിശോധന നടത്തുന്ന ടോപ്‍ടെന്‍ വിപിഎന്‍ എന്ന ലണ്ടനിലുള്ള വെബ്സൈറ്റിന്‍റേതാണ് പഠനം.

കമ്പനി ഇതിനായി ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. വ്യക്തികൾ തെരയുന്ന വിവരങ്ങളുടെ ലൊക്കേഷന്‍ മാസ്ക് ചെയ്യാനാണ് സാധാരണയായി വിപിഎന്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പോണ്‍ സൈറ്റുകളുടെ നിരോധനം രാജ്യത്ത് തുടരാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

ഇത് പ്രകാരം പോണ്‍ ഹബ്, എക്സ് വീഡിയോസ് അടക്കമുളള 827 സൈറ്റുകളാണ് നിരോധിക്കപ്പെട്ടത്. അതേസമയം ഉപഭോക്താക്കൾ ഈ നിരോധനത്തെ മറികടക്കാന്‍ പോണ്‍ സൈറ്റുകള്‍ മിറര്‍ യുആര്‍എല്ലുകള്‍ പരീക്ഷിച്ചിരുന്നു.പക്ഷെ ഈ നീക്കത്തെ ഇന്‍റര്‍നെറ്റ് സേവന ദാതാക്കള്‍ തടയുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ശരാശരി 66 ശതമാനം വിപിഎന്‍ ഡൗണ്‍ലോഡാണ് ഇന്ത്യയിലുണ്ടായത്.

മാത്രമല്ല, സൈറ്റുകളുടെ നിരോധനം വന്നതിന് പിന്നാലെ വിപിഎന്നിന് വേണ്ടി തിരച്ചില്‍ നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇതിൽ തന്നെ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്കുകളിലും ഫ്രീയായി ലഭിക്കുന്നവയാണ് ഇന്ത്യക്കാര്‍ കൂടുതൽ തെരയുന്നത്. പക്ഷെ സൗജന്യം എന്ന് അവകാശപ്പെടുന്ന ഇവയില്‍ മിക്കതും ഉപയോക്താവിന്‍റെ വിവരങ്ങള്‍ വില്‍പനയ്ക്ക് വച്ചാണ് സേവനം നിലനിര്‍ത്താനുള്ള പണം കണ്ടെത്തുന്നത്