പൗരത്വ ഭേദഗതി ബില്‍; ഡിസംബര്‍ 19ന് അഖിലേന്ത്യാ പ്രതിഷേധം നടത്താന്‍ ഇടത് പാര്‍ട്ടികള്‍

single-img
12 December 2019

കേന്ദ്ര സർക്കാർ പാർലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധവുമായി ഇടതുപാര്‍ട്ടികള്‍. അടുത്ത മാസം 19ന് ഇടതുപാര്‍ട്ടികള്‍ അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നല്‍കാന്‍ ഇരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് പ്രക്ഷോഭം എന്ന് നേതൃത്വം പറയുന്നു. പ്രധാന ഇടത് പാർട്ടികളായ സിപിഎം, സിപിഐ, സിപിഐ-എം.എല്‍, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി എന്നീ ഇടതു പാര്‍ട്ടികളാണ് 19ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നത്.

സർക്കാർ കൊണ്ടുവന്ന പൗരത്വ ദേഭഗതി ബില്‍ ഭരണഘടനാ ലംഘനമാണെന്നും ഇന്ത്യയുടെ മതനിരപേക്ഷ അടിത്തറയെ തകര്‍ക്കുന്നതാണെന്നും ഇടതു പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
‘രാജ്യത്തിന്റെ മതനിരപേക്ഷയ്ക്ക് നിരക്കാത്ത, വ്യക്തികള്‍ക്ക് മതം നോക്കി പൗരത്വം നല്‍കുന്ന ബില്ലിനെ ഇടതുപാര്‍ട്ടികള്‍ ശക്തമായി എതിര്‍ക്കുന്നു. ഈ ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത് രാജ്യത്തെ സാമൂഹികമായോ വര്‍ഗീയമായോ ഭിന്നിപ്പിക്കാനാണ്. അങ്ങിനെ ചെയ്യുന്നത് രാജ്യത്തിന്റെ ഐക്യത്തെ നശിപ്പിക്കും’- പ്രസ്താവനയില്‍ പറയുന്നു.