പൗരത്വബില്‍; നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് മുസ്ലിംലീഗ്

single-img
12 December 2019

പൗരത്വബില്‍ സംബന്ധിച്ച് നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലിംസമുദായ സംഘടനകളുടെ യോഗം വിളിച്ച് മുസ്ലിംലീഗ്. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദാണ് നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചത്. ഡിസംബര്‍ 16ന് വൈകീട്ട് കോഴിക്കോട് വെച്ചാണ് യോഗം നടക്കുക. ഈ വിഷയത്തില്‍ സമസ്ത ഇ.കെ വിഭാഗം യോഗം വിളിച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.രാഷ്ട്രീയമായി ഉന്നയിക്കേണ്ട വിഷയത്തില്‍ മുസ്ലിംലീഗ് ഇ.കെ സുന്നിവിഭാഗത്തിനെ രംഗത്ത് വന്ന സാഹചര്യത്തിലായിരുന്നു തീരുമാനം പിന്‍വലിച്ചത്. തുടര്‍ന്ന് മുസ്ലിം ലീഗിന്റെ അധ്യക്ഷതയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനിച്ചത്.

പൗരത്വഭേദഗതി ബില്ലില്‍ പാര്‍ലമെന്റിലെ ഇടപെടലുകളും സുപ്രിംകോടതി സമീപിച്ചതും യോഗത്തില്‍ അവതരിപ്പിക്കും. കൂടാതെ പ്രധാനമായും ചര്‍ച്ച ചെയ്യുക വരുംനാളുകളില്‍ പൗരത്വബില്ലില്‍ സ്വീകരിക്കേണ്ട നിലപാടുകളായിരിക്കും. മുസ്ലിംലീഗിനോട് അകലം പാലിച്ചുനില്‍ക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാ മുസ്ലിംസംഘടനകളെയും പങ്കെടുപ്പിച്ച് വലിയൊരു യോഗം സംഘടിപ്പിക്കുന്നതിനെ കുറിച്ചും ഈ യോഗം ചര്‍ച്ച ചെയ്യും.