ഏഷ്യയിലെ ഏറ്റവും സെക്സിയായ സ്ത്രീയായി നടി ആലിയ ഭട്ടും ദശാബ്ദത്തിലെ സെക്സിയായി ദീപിക പദുക്കോണും

single-img
12 December 2019

ഏഷ്യയിൽ നിന്നുള്ള ഏറ്റവും സെക്സിയായ പുരുഷനായി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ട പിന്നാലെ ഇതാ അടുത്ത നേട്ടവും ബോളിവുഡിലേക്ക്. ബോളിവുഡ് നടി ആലിയ ഭട്ടാണ് ഈ വര്‍ഷത്തെ ഏഷ്യയിലെ ഏറ്റവും സെക്സിയായ സ്ത്രീയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ആലിയയ്ക്കൊപ്പം തന്നെ ഈ ദശാബ്ദത്തിലെ ഏറ്റവും സെക്സിയായി നടി ദീപിക പദുക്കോണും തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടന്‍ ആസ്ഥാനമായിട്ടുള്ള ഈസ്റ്റേണ്‍ ഐ എന്ന വീക്ക്‌ലിയാണ് ഈ വര്‍ഷത്തെ ലിസ്റ്റ് പുറത്ത് വിട്ടത്. ഈ നേട്ടത്തോടൊപ്പം തന്നെ ആലിയ ഭട്ടും രണ്‍വീറും നായിക നായകന്മാരായി അഭിനയിച്ച ഗല്ലി ബോയ് എന്ന സിനിമ ഇന്ത്യയില്‍ നിന്നും ഓസ്‌കാര്‍ പുരസ്‌കാരത്തിലേക്ക് കൂടി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.