പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞൻ; സ്മൃതി ഇറാനിയുടെ പഴയ വാചകങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

single-img
12 December 2019

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനാണെന്ന മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പഴയ വാക്കുകൾ ട്വിറ്ററില്‍ വീണ്ടും വൈറല്‍. നിലവിൽ രാജ്യത്തിന്റെ സമ്പദ് രംഗം ദിനം പ്രതി മോശമായിക്കൊണ്ടിരിക്കുന്ന സമയമാണ്സോഷ്യൽ മീഡിയ പഴയ വാക്കുകളെ വീണ്ടും കുത്തിപ്പൊക്കുന്നത്.

2015 മെയ് 29നായിരുന്നു കേന്ദ്രമന്ത്രിയായിരുന്ന സ്മൃതിയുടെ പ്രസ്താവന. ‘നമ്മുടെ മോദിജി ഒരു മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. ഇന്ത്യയുടെ സമ്പദ് രംഗത്തിന് ക്രിയാത്മകമായ ദിശ കാണിക്കാന്‍ അദ്ദേഹത്തിനായി. മുൻപ് നമ്മുടെ വന്‍കിട സാമ്പത്തിക ശാസ്ത്രജ്ഞര്‍ പരാജയപ്പെട്ടിടത്താണിത്’ – എന്നായിരുന്നു സ്മൃതിയുടെ വാക്കുകള്‍.

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ മന്‍മോഹന്‍സിങില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മണിക്കൂര്‍ ക്ലാസ് കേള്‍ക്കണമെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയോട് സ്മൃതിയുടെ പ്രതികരണമായിരുന്നുഅത്.

‘ ആരുംചിരിക്കരുത്, സ്മൃതി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു മുഈന്‍ അലി എന്നയാളുടെ കമന്റ്. അതേപോലെ, ഭയങ്കര തമാശക്കാരിയാണ് സ്മൃതി എന്ന് റോള്‍ഫ് റിപ്പബ്ലിക് എന്ന ട്വിറ്റര്‍ ഹാന്‍ഡ്ല്‍ കുറിച്ചു.