പല കലകളുടെയും സംഗമമാണ് ചലച്ചിത്രകലയെന്ന് ഫെര്‍ണാണ്ടോ സൊളാനസ്

single-img
12 December 2019

പല കലകളുടെയും സംഗമമാണ് ചലച്ചിത്രകലയിൽ കാണുന്നതെന്ന് പ്രശസ്ത അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ്. അതുകൊണ്ടാണ് കലകളിലെ ഔന്നത്യം ചലച്ചിത്രകലയ്ക്ക് സ്വന്തമായതെന്നും അദ്ദേഹം പറഞ്ഞു.രാജ്യാന്തര ചലച്ചിത്രമേളയിലെ അരവിന്ദന്‍ മെമ്മോറിയല്‍ ലക്ചറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അർജന്റീനയെ അപേക്ഷിച്ച് ഇന്ത്യന്‍ സിനിമകൾക്ക് വേഗത്തിൽ നിർമാതാക്കളെ ലഭിക്കുന്നുണ്ട്.തന്റെ സിനിമകള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ മുന്നോട്ടു വന്നിരുന്നില്ലെന്നും അതിനാൽ ചിത്രങ്ങൾ സ്വയം നിര്‍മ്മിക്കുകയായിരുന്നൂവെന്നും അദ്ദേഹം പറഞ്ഞു.സിനിമയെന്ന ലക്ഷ്യത്തോടുള്ള തീവ്രമായ ആഗ്രഹം ഉണ്ടെങ്കില്‍ മാത്രമേ ആ രംഗത്തു ശോഭിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു .

അരവിന്ദന്റെ അസോസിയേറ്റ് ഡയറക്റ്റർ ആയിരുന്ന സണ്ണി ജോസഫ്,അടൂര്‍ ഗോപാലകൃഷ്ണന്‍, അക്കാദമി ചെയര്‍മാന്‍ കമല്‍, അക്കാദമി ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ എന്നിവര്‍ പങ്കെടുത്തു.ഫെര്‍ണാണ്ടോ സൊളാനസിനെക്കുറിച്ച് സി എസ് വെങ്കിടേശ്വരന്‍ തയ്യാറാക്കിയ ഇനി വെളിച്ചം മാത്രം എന്ന പുസ്തകം അടൂര്‍ ഗോപാലകൃഷ്ണന്‍ സൊളാനസിന് നല്‍കി പ്രകാശനം ചെയ്തു.