യുപിയിൽ പത്തൊൻപത് വയസുകാരിയായ ഊമയും ബധിരയുമായ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തു

single-img
12 December 2019

യുപിയിലെ കാൺപൂരിൽ പത്തൊൻപത് വയസുമാത്രം പ്രായമുള്ള ഊമയും ബധിരയുമായ പെൺകുട്ടിയെ ബലാത്സം​ഗത്തിനിരയാക്കി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തന്നെ ആക്രമിച്ചത് സ‍ഞ്ജയ് ​ഗൗതം എന്നയാളാണ് എന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

പെൺകുട്ടിയുടെ വീട്ടുകാർ ഭക്ഷണം കഴിക്കുന്ന സമയത്ത് വീട്ടിൽ നിന്നും പെൺകുട്ടിയെ വിളിച്ചിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടെത്തിച്ച് ഇയാൾ ബലാത്സം​ഗം ചെയ്യുകയായിരുന്നു. പീഡനശേഷം ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പോലീസ് ഉദ്യോ​ഗസ്ഥനായ വിനോദ് കുമാർ സിം​ഗ് മാധ്യമങ്ങളോട് പറഞ്ഞു.

വീട്ടിൽ ഭക്ഷണം കഴിച്ചതിന് ശേഷമാണ് പെൺകുട്ടിയെ കാണാതായി എന്ന വിവരം മാതാപിതാക്കൾ അറിയുന്നത്. ഇതിനെ തുടർന്ന് മണിക്കൂറുകൾ നീണ്ട സമയം നടത്തിയ അന്വേഷണത്തിനൊടുവിൽ ബലാത്സം​ഗം ചെയ്യപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.