പൗരത്വ ഭേദഗതി ബില്‍: ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തി; കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

single-img
12 December 2019

കേന്ദ്ര സർക്കാർ പാസാക്കിയ ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ നിലപാട് വ്യക്തമാക്കി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ കൊണ്ടുവന്നത് കരിനിയമം ആണെന്നും സാധ്യമായ വേദികളിലെല്ലാം ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ചോദ്യംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ ഈ നിയമത്തിലൂടെ ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയെന്നും ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തിൽ നടപ്പാക്കില്ലെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വത്തിൽ വിശ്വസിച്ച് ജീവിക്കുന്ന അനേക ലക്ഷം മുസ്ലിം സഹോദരങ്ങളുണ്ട്. പാകിസ്താനിൽ നടക്കുന്നത് പോലെ ഇന്ത്യയിലും നടക്കണമെന്നാണ് ആര്‍എസ്എസ് പറയുന്നത് . ഇതിനെ അംഗീകരിക്കാനാകില്ല. ഭരണത്തിന്റെ മുഷ്ക് ഉപയോഗിച്ച് നടപ്പാക്കാൻ ശ്രമിക്കുന്ന നിയമം കേരളത്തിൽ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.