കാസര്‍കോട് ചെറു വിമാനത്താവളം വരുന്നു; കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി

single-img
12 December 2019

കാസർകോട് ജില്ലയിലെ പെരിയയിൽ ചെറു വിമാനത്താവളം (എയ‍ര്‍ സ്ട്രിപ്) ആരംഭിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം അനുമതി നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം സംസ്ഥാന റവന്യു വകുപ്പിന് നിര്‍ദ്ദേശം നൽകിയതായി മന്ത്രി ഇ ചന്ദ്രശേഖരനാണ് അറിയിച്ചത്.

രാജ്യത്തെ ആഭ്യന്തര വിമാനയാത്രകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച ഉഡാൻ പദ്ധതി പ്രകാരമാണ് എയര്‍ സ്ട്രിപ്പിന് അനുമതി ലഭിച്ചിരിക്കുന്നത്. വിമാനങ്ങളില്‍ 40 സീറ്റുവരെയും ഹെലികോപ്റ്ററുകളില്‍ അഞ്ചു സീറ്റു മുതല്‍ 13 സീറ്റ് വരെയും ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സബ്സിഡി നല്‍കും.

ഒരു റൺവേയുള്ളതാണ് എയർ സ്ട്രിപ്പ് എന്നറിയപ്പെടുന്ന ചെറു വിമാനത്താവളം. എന്നാൽ ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടായിരിക്കും.

കേരളത്തിൽ കാസ‍ര്‍കോട്, ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ എയ‍ര്‍ സ്ട്രിപ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിൽ കാസ‍ര്‍കോട്ടെ പദ്ധതിക്കാണ് കേന്ദ്ര അനുമതി ലഭിച്ചത്.