സംവിധാനം ആഷിക് അബു; നായകൻ കിങ് ഖാന്‍

single-img
12 December 2019

ആഷിക് അബു പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയിൽ ഷാരൂഖ് ഖാന്‍ നായകനാകുന്നു. അടുത്തുതന്നെ തന്നെ ഷാരൂഖിനെ നായകനാക്കിയുള്ള ചിത്രം പ്രതീക്ഷിക്കാമെന്ന് സൂചിപ്പിക്കുന്ന ആഷിക്കിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് വൈറലാകുകയാണ്.

Thank you SRK. We love you ❤️

Posted by Aashiq Abu on Wednesday, December 11, 2019

തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരനും ആഷിക്കും ഷാരൂഖിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ആഷിക് ഇപ്പോള്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. ഇവർ മുംബൈയിലെത്തി ഷാരൂഖിനെ കണ്ടപ്പോള്‍ എടുത്ത ചിത്രമാണിത്. ആഷിക് ബോളിവുഡിൽ ഒരുക്കുന്ന സിനിമയിൽ ശ്യാം പുഷ്‌കരനായിരിക്കും തിരക്കഥ നിര്‍വഹിക്കുന്നത്. ഒരിക്കലും ഇതൊരു മലയാളം ചിത്രത്തിന്റെ റീമേക്ക് അല്ലെന്നും ആഷിക് പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.