ഡാൻസിലൂടെ ആരാധകരെ കൈയ്യിലെടുത്ത് ഷെയ്ന്‍; വലിയപെരുന്നാളിലെ പുതിയ ഗാനം കാണാം

single-img
11 December 2019

പുതുമുഖമായ ഡിമല്‍ ഡെനീസ് സംവിധാനം ചെയ്ത ഷെയ്ന്‍ നിഗം നായകനായി റിലീസിങ്ങിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിയ പെരുന്നാള്‍. ഈ ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. റെക്സ് വിജയൻ ചിട്ടപ്പെടുത്തിയ ഗാനത്തിലെ ഷെയ്ന്‍ നിഗത്തിന്റെ ഡാന്‍സാണ് ആരാധകരെ ആകര്‍ഷിക്കുന്നത്.

ഗാനരംഗങ്ങളിൽ നായിക ഹിമികയും തിളങ്ങിനില്‍ക്കുന്നു. മാജിക്ക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷെയ്ന് പുറമെ ജോജു ജോര്‍ജ്ജും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അലന്‍സിയര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനായകന്‍, നിഷാദ് സാഗര്‍, സുധീര്‍ കരമന, അതുല്‍ കുല്‍ക്കര്‍ണി, റാസ മുറാദ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.