പൗരത്വ ഭേദഗതി ബില്‍; ചില പാര്‍ട്ടികള്‍ പാക്കിസ്താന്റെ ഭാഷ സംസാരിക്കുന്നുവെന്ന് മോദി

single-img
11 December 2019

ഡല്‍ഹി: ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതി നെതിരായ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലിനെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ സംസാരിക്കുന്നത് പാക്കിസ്താനെപ്പോലെയാണെന്ന് മോദി പറഞ്ഞു. ബിജെപി എംപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

ബില്ലിന്റെ കാര്യത്തില്‍ ചില പാര്‍ട്ടികള്‍ സംസാരിക്കുന്നത് പാക്കിസ്ഥാന്റെ ഭാഷയാണ്. പൗരത്വ ഭേദഗതി ബില്‍ സുവര്‍ണ ലിപികളിലെഴുതും. അത് മതം വേട്ടയാടുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകും. മോദി പറഞ്ഞു.

ലോക്‌സഭയില്‍ പാസാക്കിയ ബില്ലെനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തിരുന്നു. പ്രതിഷേധ സൂചകമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബന്ദ് ആചരിച്ചു.