ശിവസേനയും ബിജെപിയും ഉടന്‍ ഒന്നിച്ചേക്കുമെന്ന് മുന്‍ ശിവസേനാ മുഖ്യമന്ത്രി മനോഹര്‍ ജോഷി

single-img
11 December 2019

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും ഉടന്‍ ഒന്നിക്കുമെന്ന് സൂചന നല്‍കി മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ശിവസേനാ നേതാവുമായ മനോഹര്‍ ജോഷി. ചെറിയ കാര്യങ്ങള്‍ക്ക് പോലും തര്‍ക്കിക്കുന്നതിന് പകരം രണ്ട് പാര്‍ട്ടികളും ചിലതൊക്കെ പരസ്പരം അനുവദിച്ചുകൊടുക്കുന്നതാണ് നല്ലത്. ഉദ്ധവ് താക്കറെ നല്ലൊരു സമയം വരുമ്പോള്‍ വ്യക്തമായ തീരുമാനമെടുക്കുമെന്ന് കരുതുന്നുവെന്നും അദേഹം പറഞ്ഞു.

മുഖ്യമന്ത്രി പദത്തെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ശിവസേനയും ബിജെപിയും മഹാരാ,്ട്രഷയില്‍ വേര്‍പ്പിരിഞ്ഞത്. പിന്നീട് കോണ്‍ഗ്രസ്,എന്‍സിപി പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് മഹാവികാസ് അഘാടി സഖ്യം രൂപീകരിച്ച ശിവസേന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച് ്അധികാരത്തിലേറുകയും ചെയ്തിരുന്നു. നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് ശേഷമായിരുന്നു സര്‍ക്കാര്‍ രൂപീകരണം. നിലവില്‍ പരസ്യമായി അകല്‍ച്ചയിലുള്ള രണ്ട് പാര്‍ട്ടികളും ഉടന്‍ ഒരുമിച്ചേക്കുമെന്നാണ് ശിവസേനാ നേതാവ് മനോഹര്‍ ജോഷി പ്രസ്താവിച്ചത്.