അമ്പതാംദൗത്യത്തില്‍ വിജയ വിക്ഷേപണവുമായി പിഎസ്എല്‍വി; ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹവും ഭ്രമണപഥത്തില്‍

single-img
11 December 2019

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ ചാരഉപഗ്രഹം അടക്കമുള്ളവയുമായി പിഎസ്എല്‍വിയുടെ അമ്പതാം വിക്ഷേപണദൗത്യം വിജയകരം. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബിആര്‍ 1,വിദേശരാജ്യങ്ങളുടെ ഒമ്പത് ഉപഗ്രഹങ്ങള്‍ എന്നിവയുമായാണ് പിഎസ്എല്‍വിയുടെ ക്യു.എല്‍ പതിപ്പ് ഭ്രമണപഥത്തിലെത്തിയത്. ശ്രീഹരിക്കോട്ടയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം .325നായിരുന്നു വിക്ഷേപണം.

628 കിലോഗ്രാം ഭാരം വരുന്ന റഡാര്‍ ഇമേജിങ് നിരീക്ഷണ ഉപഗ്രഹമാണ് റിസാറ്റ് -2 ബിആര്‍ 1. ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി (എന്‍എസ്ഐഎല്‍) ചേര്‍ന്ന് വാണിജ്യാടിസ്ഥാനത്തില്‍ യുഎസ്എ, ഇസ്രയേല്‍, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്‍പത് വിദേശ ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വിയിലുണ്ടായിരുന്നത്.
സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ (എസ്ഡിഎസ്സി) നിന്നുള്ള 75-ാമത്തെ വിക്ഷേപണ ദൗത്യമാണിത്. റോക്കറ്റ് ഉയര്‍ന്ന് 16 മിനിറ്റിനുള്ളില്‍ റിസാറ്റ് -2 ബിആര്‍ 1 വിന്യസിക്കപ്പെട്ടു. ഏകദേശം 21 മിനിറ്റിനകം വിക്ഷേപണ ദൗത്യം അവസാനിച്ചു.