പൗരത്വഭേദഗതി ബില്‍ സെലക്ട് കമ്മറ്റിക്കില്ല; രാജ്യസഭയില്‍ വോട്ടെടുപ്പ് തുടങ്ങി

single-img
11 December 2019

ദേശീയപൗരത്വ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ വോട്ടെടുപ്പ് തുടങ്ങി. ബില്‍ പാസാകണമെങ്കില്‍ 118 വോട്ട് ആവശ്യമാണ്. എന്‍ഡിഎയുടെ പ്രമുഖ കക്ഷികളിലൊന്നായ ശിവസേന വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യം രാജ്യസഭയില്‍ വോട്ടിനിട്ട് തള്ളി. 124 പേര്‍ എതിര്‍ത്തപ്പോള്‍ 92 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തു.

കെ.കെ രാഗേഷ് എംപി സെലക്ട് കമ്മറ്റി വിടണമെന്ന കാര്യം ആവശ്യപ്പെടുകയായിരുന്നു. ഇതാണ് തള്ളിയത്. പല എംപിമാരും നിരവധി ഭേദഗതികള്‍ ആവശ്യപ്പെട്ടു. ചിലത് ശബ്ദവോട്ടുകളോടെയും ചിലത് ഇലക്ട്രോണിക് വോട്ടെടുപ്പുകളും നടന്നു.തൃണമൂല്‍ കോണ്‍ഗ്രസിന്റെ 14 ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി.