പൗരത്വ ഭേദഗതി ബില്‍: ജനകീയ പ്രക്ഷോഭം ശക്തം; അസമിലും ത്രിപുരയിലും സൈന്യത്തെ വിന്യസിച്ചു

single-img
11 December 2019

കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കുന്നതിരായി രാജ്യത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അസമിലും ത്രിപുരയിലുമായി മൂന്ന് സംഘം വീതം സൈനികരെ വിന്യസിച്ചു. ഇതില്‍ ത്രിപുരയില്‍ സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ രണ്ട് സംഘം സെന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്. അസമിലാകട്ടെ ഒരു സംഘം സൈനികരെയും. 70 സൈനികര്‍ അടങ്ങുന്നതാണ് ഒരു സംഘം.\

പ്രശ്നബാധിത മേഖലകളിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച വരികയാണെന്നാണ് സൈന്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇതിനിടയില്‍ ത്രിപുരയില്‍ ഉണ്ടായ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് 48 മണിക്കൂര്‍ നേരത്തേക്ക് സംസ്ഥാനത്തെ ഇന്റര്‍നെറ്റ് കമ്യൂണികേഷന്‍ വിഛേദിച്ചിരുന്നു.വാഹന ഗതാഗതം തടസ്സപ്പെട്ടതിനാല്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ആശുപകത്രിയിലെത്തിക്കാനാവാതെ മരണപ്പെട്ടെന്ന് പോലീസ് അറിയിച്ചു.

ആസാം, ത്രിപുര എന്നിവിടങ്ങളിലായി 5000 അര്‍ദ്ധ സൈനികരെയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതുവരെ നിയോഗിച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ യൂണിവേഴ്സിറ്റികളിലേയും കോളെജുകളിലേയും വിദ്യാര്‍ത്ഥികളും, പൊതുജനങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.