പൗരത്വ ഭേദഗതി ബില്‍ ആരോഗ്യമുള്ള വ്യക്തിക്ക് മേല്‍ ശസ്ത്രക്രിയ ചെയ്യുന്നതു പോലെ: മക്കള്‍ നീതി മയ്യം

single-img
11 December 2019

കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരണവുമായി കമല്‍ ഹാസന്റെ ‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടി. രാജ്യത്തിന്റെ ഭരണഘടനയില്‍ എന്തെങ്കിലും പിഴവുണ്ടെങ്കിലാണ് ഭേദഗതി ചെയ്യേണ്ടത്.

യാതൊരു തെറ്റുമില്ലാത്ത ഭരണഘടനയില്‍ ഭേദഗതി വരുത്തുന്നത് ചതിയാണ്. ആരോഗ്യമുള്ള വ്യക്തിക്ക് മേല്‍ ശസ്ത്രക്രിയ ചെയ്യുന്നതു പോലെയാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നീക്കമെന്നും മക്കള്‍ നീതി മയ്യം പറയുന്നു.

ഇന്ത്യ എന്ന രാജ്യത്തെ ഒരു വിഭാഗത്തിന്റേതു മാത്രമാക്കി മാറ്റുന്നത് വിഢിത്തമാണ്. നമ്മുടെ യുവജനങ്ങൾ ബില്ലിനെ തിരസ്‌കരിക്കും. നിങ്ങൾ കൊണ്ടുവരുന്ന പഴഞ്ചന്‍ നീക്കങ്ങള്‍ ഇനി ഇന്ത്യയില്‍ നടക്കില്ലെന്നും മക്കള്‍ നീതി മയ്യം പറയുന്നു. മുൻപ്, പൗരത്വ ഭേദഗതി ബില്ലില്‍ നിന്ന് ശ്രീലങ്കന്‍ തമിഴരെയും മുസ്‌ലീങ്ങളെയും ഒഴിവാക്കിയത് ആശ്ചര്യപ്പെടുത്തിയെന്ന് കമല്‍ഹാസന്‍ ട്വീറ്റു ചെയ്തിരുന്നു.