കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് റേഡിയോയ്ക്ക് തുടക്കം കുറിച്ചു

single-img
11 December 2019

ലോക മലയാളികൾക്ക് കേരളത്തിന്റെ ഭാഷ, സംസ്‌കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആഭിമുഖ്യത്തിൽ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് റേഡിയോയ്ക്ക് തുടക്കം കുറിച്ചു.

പുതുമയുള്ള അൻപതോളം പരിപാടികളാണ് റേഡിയോ കേരളയിലൂടെ ശ്രോതാക്കളിലെത്തുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഓരോ മണിക്കൂറിലും വാർത്തകളും ഉണ്ടാകും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഇന്റർനെറ്റ് റേഡിയോ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. www.radio.kerala.gov.in ൽ ഓൺലൈനായും മൊബൈൽ ആപ്പ് വഴിയും ‘റേഡിയോ കേരള’ യിലെ പരിപാടികൾ ശ്രോതാക്കൾക്ക് ആസ്വദിക്കാം.

"നമസ്ക്കാരം,എല്ലാ ശ്രോതാക്കൾക്കും റേഡിയോ കേരളയിലേക്ക് സ്വാഗതം " കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് റേഡിയോയ്ക്ക് …

Posted by Chief Minister's Office, Kerala on Wednesday, December 11, 2019