നവമാധ്യമങ്ങളിലെ സിനിമാ നിരൂപണം ആധികാരികമല്ലെന്ന് ഓപ്പൺ ഫോറം

single-img
11 December 2019

നവമാധ്യമങ്ങളിലെ സിനിമാ നിരൂപണം ആധികാരികമല്ലെന്നും ആർക്കും ഒരു സിനിമാ നിരൂപകനാകാവുന്ന സ്ഥിതിയാണ് ഉള്ളതെന്നും ക്രൊയേഷ്യൻ ചലച്ചിത്ര നിരൂപകയായ ഇറ്റമി ബോർജൻ.സോഷ്യൽ മീഡിയയിലൂടെ ചലച്ചിത്രങ്ങളുടെ വിവരങ്ങൾ വിശാലമായ ഒരു ലോകത്തേക്ക് എത്തിക്കാൻ സാധിക്കുന്നുണ്ട്.എന്നാൽ അതിന്റെ ആധികാരികത പരിശോധിക്കേണ്ടതാണെന്നും അവർ പറഞ്ഞു.

സിനിമ നിരൂപണങ്ങൾ കൂടുതലും നവമാധ്യമങ്ങളിലാണ് നടക്കുന്നതെന്നു ബംഗ്ലാദേശി ചലച്ചിത്ര നിരൂപകയായ സാദിയാ ഖാലിദ് പറഞ്ഞു.സിനിമാ നിരൂപണം എഴുതിയാൽ പോലും ബംഗ്ളദേശിൽ വലിയ ഭീഷണി നേരിടുന്നുണ്ടെന്നും അവർ പറഞ്ഞു.നവമാധ്യമങ്ങളിൽ സത്യസന്ധമായി നിരൂപണം എഴുതിയാൽ ഭീഷണി നേരിടുന്ന അവസ്ഥ ഉണ്ടെന്നു ജി പി രാമചന്ദ്രനും പറഞ്ഞു.

തിയേറ്ററിയിൽ നിന്നും വീടുകളിലെക്കു സിനിമ മാറുന്ന കാലഘട്ടത്തിൽ സിനിമ നിരൂപണത്തിന്റെ രീതികളും മാറണംമെന്ന് ഇസ്രയേൽ ചലച്ചിത്ര നിരൂപകനായ നാച്ചും മൊഷിയാഹ് പറഞ്ഞു.മധു ഇറവങ്കര,വി കെ ജോസഫ് എന്നിവർ പങ്കെടുത്തു.