ദേശീയ പൗരത്വഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി

single-img
11 December 2019

ദേശീയപൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി.
ആറു ഭാഗങ്ങളുള്ള ബില്‍ 125 പേരുടെ പിന്തുണയോടെ ബില്‍ പാസാക്കി. 125 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 105 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.അണ്ണാഡിഎംകെ,ജനതാദള്‍ യുനൈറ്റഡ,വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ അടക്കമുള്ളവര്‍ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. അതേസമയം ശിവസേന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.ഇലക്ട്രോണിക് പോളിലെ ഫലസൂചികയാണ് പുറത്തുവന്നിരിക്കുന്നത്.

ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷം നേടിയാണ് ഈ ബില്‍ പാസായത്. നിലവില്‍ രാജ്യസഭയിലും മികച്ച ഭൂരിപക്ഷം നേടാനായി എന്നത് ബിജെപിക്ക് നേട്ടമാണ്. അഫ്ഘാനിസ്ഥാന്‍,ബംഗ്ലാദേശ്,പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങളൊഴികെയുള്ള കുടിയേറ്റക്കാര്‍ക്ക്് രാജ്യത്ത് പൗരത്വം ഉറപ്പാക്കാനാണ് ബില്‍ എന്ന് അവകാശപ്പെട്ടാണ് പുതിയ ബില്‍ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്നത്. മുസ്ലിങ്ങളെ മാത്രം മാറ്റിനിര്‍ത്തിയാണ് പൗരത്വഭേദഗതി ബില്‍ തയ്യാറാക്കിയത്. മതത്തിന്റെ പേരിലുള്ള വേര്‍തിരിവിനെതിരെ വന്‍ പ്രക്ഷോഭമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് കറുത്തദിനമായി ഈ ദിവസം അടയാളപ്പെടുത്തപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അഭിപ്രായപ്പെട്ടു.