നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി പറയും

single-img
11 December 2019

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി പറയും.കേസിലെ മുഴുവന്‍ രേഖകളും ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപിന്റെ ഹര്‍ജി. രേഖകള്‍ നല്‍കാതെ നീതി പൂര്‍വമായ വിചാരണ സാധ്യമാകില്ലെന്നാണ് ദിലീപിന്റെ വാദം.

ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രിം കോടതി അനുമതി ലഭിച്ചതോടെ വിചാരണ കോടതിയില്‍ അതിനുള്ള അപേക്ഷ ദിലീപ് സമര്‍പ്പിച്ചിരുന്നു. പരിശോധനക്കായി വിദഗ്ധനെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും കേരളത്തിന് പുറത്ത് നിന്നുള്ളവരെയാണ് പരിഗണിക്കുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ നല്‍കാന്‍ കഴിയുന്ന രേഖകളെല്ലാം നല്‍കാമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കേസില്‍ മറ്റു പ്രതികളുടെ ജാമ്യാപേക്ഷയിലും ഇന്ന് വിധിയുണ്ടായേക്കും.