അഭിനേതാക്കളായ സ്‍നേഹയും ശ്രീകുമാറും വിവാഹിതരായി

single-img
11 December 2019

മിനിസ്ക്രീൻ പരമ്പരകളിലൂടെ ശ്രദ്ധേയരായ സ്‍നേഹയും ശ്രീകുമാറും വിവാഹിതരായി. എറണാകുളം തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

രണ്ടുപേരും ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സൂപ്പർ ഹിറ്റായ മറിമായം എന്ന സീരിയലിലെ ലോലിതനായി എസ് പി ശ്രീകുമാറും മണ്ഡോദരിയായി സ്‍നേഹയും ശ്രദ്ധേയരായി. ശ്രീകുമാര്‍ മെമ്മറീസ് എന്ന സിനിമയില്‍ വില്ലൻ കഥാപാത്രമായും എത്തിയിരുന്നു.

ശാസ്ത്രീയമായി കഥകളിയും ഓട്ടന്‍ത്തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേയ്‌ക്കെത്തിയത്.