മൂംബൈയില്‍ മോഷണം പോയത് 168 കിലോ ഉള്ളി; കള്ളന്‍മാരെ പിടികൂടി പൊലീസ്

single-img
11 December 2019

മുംബൈ: ഉള്ളി മോഷ്ടിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി.168 കിലോ ഉള്ളിയാണ് ഡോംഗ്രി മാര്‍ക്കറ്റില്‍ നിന്ന് മോഷണം പോയത്. ഏകദേശം 21000 രൂപ വിലമതിക്കും.പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ കണ്ടെത്തിയത്. കടകളിലെയും മാര്‍ക്കറ്റിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

അക്ബര്‍ ഷെയിഖ്, ഇര്‍ഫാന്‍ ഷെയിഖ് എന്നിവരുടെ കടകളില്‍ നിന്നാണ് ഉള്ളി നഷ്ടപ്പെട്ടത്. രാവിലെ കടതുറന്ന് നോക്കിയപ്പോഴാണ് സംഭരിച്ചുവച്ചിരുന്ന ഉള്ളി ചാക്കോടെ കാണാതായെന്ന് ഇരുവരും അറിഞ്ഞത്. അക്ബറിന്റെ കടയില്‍ 112കിലോ ഉള്ളിയും ഇര്‍ഫാന്റെ കടയില്‍ 56 കിലോ ഉള്ളിയുമാണ് ഉണ്ടായിരുന്നത്.