മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി; റിപ്പോര്‍ട്ടും തെളിവുകളും സമര്‍പ്പിച്ച് തെലങ്കാന പൊലീസ്

single-img
10 December 2019

ഹൈദരാബാദില്‍ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ തെളിവുകള്‍ നിരത്തി ദേശീയ മനുഷ്യാവകാശ കമ്മീഷന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. വെറ്റിനറി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണങ്ങളും കണ്ടെത്തലുകളും വ്യക്തമായി തന്നെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. നവംബര്‍ 27ന് അര്‍ധരാത്രിയില്‍ ഷാദ്‌നഗര്‍ സിറ്റിക്ക് സമീപം വെച്ചാണ് വെറ്റിനറി ഡോക്ടറുടെ മൃതദേഹം പ്രതികള്‍ കത്തിച്ചതെന്നാണ് പൊലീസ് ആരോപിക്കുന്നത്.

യുവതിയുടെയും പ്രതികളുടെയും ഡിഎന്‍എ ടെസ്റ്റ് റിസള്‍ട്ട്,ഫോറന്‍സിക് ടെസ്റ്റ് ഫലം,പ്രതികള്‍ പെട്രോള്‍ വാങ്ങിയ പമ്പുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ മനുഷ്യാവകാശകമ്മീഷന് കൈമാറി. തെലങ്കാന പൊലീസ് അക്കാദമിയില്‍ വെച്ച് നടത്തിയ ഹിയറിങിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മനുഷ്യാവകാശ കമ്മീഷന്റെ ഏഴംഗസംഘമാണ് തെലങ്കാന പൊലീസിന്റെ ഏറ്റുമുട്ടല്‍ കൊലപാതകം അന്വേഷിക്കുന്നത്. നാലുപ്രതികളാണ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നത്. ഡിസംബര്‍ 13വരെ പ്രതികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഹൈദരാബാദിലേത് വ്യാജഏറ്റുമുട്ടലാണ് നടന്നതെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.