ഇന്ത്യ-ചൈന ബന്ധം ശക്തമാക്കണമെന്ന് ഷിങ് ഷിൻയാൻ

single-img
10 December 2019

ഇന്ത്യ-ചൈന സുഹൃത് ബന്ധം കൂടുതൽ ശക്തമാക്കണമെന്ന് ചൈനീസ് ഫിലിം ഡെലിഗേഷൻ അധ്യക്ഷൻ ഷിങ് ഷിൻയാൻ.അതിലൂടെ എല്ലാതരത്തിലുമുള്ള സിനിമാ ആശയങ്ങളും ചൈനയ്ക്കു ഇന്ത്യയുമായി പങ്കുവയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഴയ സിനിമകൾ റെസ്റ്റോർ ചെയ്യുമ്പോൾ കാലപ്പഴക്കം പ്രധാനമാണെന്നും ഫിലിമുകളിൽ സൂക്ഷിക്കുന്ന ചിത്രങ്ങളുടെ ആയുസ് കുറവാണെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന് ജാക്കിച്ചാൻ,ബ്രൂസ് ലി തുടങ്ങിയവരുടെ പുനരുദ്ധാരണം നടത്തിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോൾ,സെക്രട്ടറി മഹേഷ് പഞ്ചു എന്നിവർ പങ്കെടുത്തു.