രാജ്യത്തിന്റെ അടിത്തറ തകര്‍ക്കും; പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

single-img
10 December 2019

ഡല്‍ഹി; പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.
ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ന​ശി​പ്പി​ക്കു​ക​യും അ​തി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ര്‍​ശ​നം.

കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തി​യ സ​ഖ്യ​ക​ക്ഷി ശി​വ​സേ​ന ലോ​ക്സ​ഭ​യി​ല്‍ ബി​ല്ല് പാ​സാ​ക്കാ​ന്‍ കൈ​പൊ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി രാ​ഹു​ല്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ ലോ​ക്സ​ഭ പാ​സാ​ക്കി​യ​ത്. 80ന് ​എ​തി​രേ 311 വോ​ട്ടി​നാ​ണ് ബി​ല്‍ പാ​സാ​യ​ത്. 391 പേ​ര്‍ വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ത്തു. ബി​ല്ലി​ല്‍ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി​ക​ളെ​ല്ലാം സ​ഭ ത​ള്ളി.